തീരദേശ വാസികൾ അഭയാർത്ഥികൾ ആകേണ്ട സാഹചര്യം; മാഗ്ലിൻ ഫിലോമിന

ചാവക്കാട്:കടപ്പുറം പഞ്ചായത്തിലെ തീരദേശ നിവാസികൾ അഭയാർത്ഥികൾ ആകേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് തീരദേശ വനിത ഫെഡറേഷൻ പ്രസിഡണ്ട് മാഗ്ലിൻ ഫിലോമിന പറഞ്ഞു.
കടൽക്ഷോഭ ദുരിതത്തിന്
ശാശ്വത പരിഹാരം കാണുക,കടപ്പുറം പഞ്ചായത്തിലെതീരപ്രദേശത്തെ കോസ്റ്റൽ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക,
കടൽക്ഷോഭത്തിൽ നാശനഷ്ടം സംഭവിക്കുന്ന തീരദേശവാസികൾക്ക്  നഷ്ടപരിഹാരം നൽകുക,
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ സമര സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.ഭൂമിയും കിടപ്പാടവും ഉള്ളവർ കടൽക്ഷോഭം മൂലം ഇവയെല്ലാം നഷ്ടപ്പെട്ട് പ്രദേശവും സംസ്കാരവും ഉപേക്ഷിച്ച് കോളനികളിലേക്ക് താമസം മാറേണ്ട ദുരവസ്ഥയാണ് ഉള്ളതെന്ന് അവർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ കടപ്പുറം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.ചെല്ലാനം ജനകീയ സമിതി കൺവീനർ
വി.ടി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി.ചെല്ലാനം സമരസമിതി ചെയർപേഴ്സൺ അഡ്വക്കേറ്റ് തുഷാർ,
അഷിത കുണ്ടിയത്ത്,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അഡ്വ:വി.എം മുഹമ്മദ്‌ ഗസ്സാലി,
ജില്ലാ പഞ്ചായത്ത് മെമ്പർ
സി.വി സുബ്രഹമണ്യൻ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
മിസ്‌രിയ മുസ്താക്കലി, സി.എച്ച് റഷീദ്,നളിനാക്ഷൻ ഇരട്ടപ്പുഴ,ഷഫീക് തൊട്ടാപ്പ്,സാലിഹ് തങ്ങൾ,എം. കുമാരൻ,
സി.ആർ ഉണ്ണികൃഷ്ണൻ,
ഹസീന താജുദ്ധീൻ,വി.പി മൻസൂർ അലി,ശുഭ ജയൻ,ഷീജ രാധാകൃഷ്ണൻ, അഡ്വ.മുഹമ്മദ്‌ നാസിഫ്,ബോഷി ചാണാശ്ശേരി, കെ.സി ശിവദാസ്,ശറഫുദ്ധീൻ മുനക്കകടവ്,റാഫി വലിയകത്ത് തുടങ്ങിയവർ പങ്കെടുത്തു. മൂക്കൻ കാഞ്ചന സ്വാഗതവും
ടി.ആർ ഇബ്രാഹിം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *