ചമ്മന്നൂർ ജിഎംഎൽപി സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി

ചമ്മന്നൂർ: ജിഎംഎൽപി സ്കൂളിലെ പ്രവേശനോത്സവം വർണാഭമായി. പഞ്ചായത്ത്‌ മെമ്പർ അഡ്വ . മുഹമ്മദ്‌ റയീസ് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ്‌ മുഹമ്മദ്‌ മുസ്തഫ അധ്യക്ഷനായി.
എസ്.എം.സി. ചെയർമാൻ തറയിൽ അലി, റഷീദ്, അമീർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ചമ്മന്നൂരിലെ മതിൽ ക്ലബ്ബ് കെ.ജി. കുട്ടികൾക്ക് ബാഗ്, കളിപ്പാട്ടവും അബുദാബി മഹല്ല് കമ്മിറ്റി ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് കുടയും നൽകി. സ്കൂളിൽ നിന്ന് നോട്ട് ബുക്കും വിദ്യാർത്ഥികൾക്ക് നൽകി. മധുരപലഹാര വിതരണവും നടന്നു.
പ്രാധാനഅധ്യാപിക ബിന്ദു സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി അശ്വതി  നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *