ഗുരുവായൂർ മഞ്ജുളാൽത്തറയിൽ വെങ്കല ഗരുഡൻ ചിറക് വിരിച്ചു

ഗുരുവായൂർ:നവീകരിച്ച ഗുരു വായൂർ മഞ്ജുളാൽത്തറയിൽ വെങ്കല ഗരുഡൻ ചിറക് വിരിച്ചു. രാവിലെ കിഴക്കേ നടയിലെ ദീപസ്തംഭത്തിന് മുന്നിൽ ഗരുഡ പ്രതിമയുടെ ചെറിയ രൂപത്തിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ തുളസിമാല ചാർത്തി.പെരുവനം കുട്ടന്മാരാരുടെ  നേതൃത്വത്തിലുള്ള മേളത്തി ന്റേയും പൂത്താലത്തിന്റെയും അകമ്പടിയിൽ പ്രതീകാത്മക ഗരുഡ പ്രതിമ മഞ്ജുളത്തറയി ലേക്ക് എഴുന്നള്ളിച്ചു.പൂക്കാവ ടികളും നാഗസ്വരവും എഴുന്നള്ളിപ്പിന് വർണപ്പകിട്ടേകി.ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ ആയിരങ്ങളാണ് മഞ്ജുളാൽ പരിസരത്ത് എത്തിയത്. ഗരുഡ ശിൽപ്പത്തിന്റെ സമർപ്പണം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജ യൻ നിർവഹിച്ചു.തുടർന്ന് നടന്ന സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു.സോപാനം ഗായിക ആശാ സുരേഷിൻ്റെ കീർത്തനത്തോടെയാരംഭിച്ച ചടങ്ങിന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെയിച്ചു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. ദേവസ്വം ഭരണ സമിതി അംഗം കെ. പി.വിശ്വനാഥൻ,സംവിധായകൻ ഹരിഹരൻ, മുൻചീഫ് സെക്രട്ടറി കെ. ജയകുമാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ. പി. വിനയൻ,കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു. പറവൂർ സ്വദേ ശിയും പ്രവാസി വ്യവസായിയു മായ വേണു കുന്നപ്പിള്ളിയുടെ വഴിപാടായി 1.20കോടി ചിലവ ഴിച്ചാണ് മഞ്ജുളാൽത്തറ നവീകരിച്ച് ഗരുഡ പ്രതിമ സ്‌ഥാപി ച്ചത്. 5200 കിലോ ഭാരമുള്ള വെ ങ്കല ഗരുഡ പ്രതിമയ്ക്ക് 20അടി നീളവും എട്ട് അടി ഉയരമുണ്ട്.
കണ്ണൂർ പയ്യന്നൂർ സ്വദേശി ഉണ്ണി കാനായിയാണ് ശിൽപ്പി. 1968 ൽ കോയമ്പത്തൂർ കൃഷ്ണൻ നിർമിച്ച ശിൽപ്പം മാറ്റിയാണ് പുതിയത് സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *