റോഡ് വികസനം, മാലിന്യ നിർമ്മാജനം,പാർപ്പിടം എന്നിവക്ക് ഊന്നൽ നല്കി വടക്കേക്കാട് പഞ്ചായത്ത് ബജറ്റ്

പുന്നയൂർക്കുളം:വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് വടക്കേക്കാട് ഗ്രാമപഞ്ചായത്ത് 25-26 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബഡ്‌ജറ്റ് പ്രസിഡൻ്റ് എൻ എം കെ നബീലിൻ്റെ അധ്യക്ഷതയിൽ  വൈസ് പ്രസിഡൻ്റും ധനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി സ്ഥിരം അധ്യക്ഷയുമായ ജിൽസി ബാബു അവതരിപ്പിച്ചു. അടിസ്ഥാന റോഡ് വികസനം, മാലിന്യ നിർമ്മാജനം, പാർപ്പിടം, ദാരിദ്ര്യ ലഘൂകരണം. കുടിവെള്ളം, ക്ഷേമ പദ്ധതികൾ, കൃഷി എന്നിവക്ക് ഊന്നൽ നൽകികൊണ്ട് അവതരിപ്പിച്ച ബജറ്റില് 24,18,86,000 രൂപ വരവും 23,59,25,000 രൂപ ചിലവും 1,10,89,392 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. റോഡ് വികസനത്തിന് മൂന്ന് കോടി മുപ്പത് ലക്ഷം രൂപയും, കുടിവെള്ള വിതരണത്തിന് ഇരുപത്തിഏഴ് ലക്ഷം രൂപയും പാർപ്പിട മേഖലക്ക് ഒരു കോടി രൂപയും “എൻറെ ഗ്രാമം ശുചിത്വ ഗ്രാമം” എന്ന ക്യാമ്പയിൻ ഏറ്റെടുത്ത് മാലിന്യ നിർമ്മാജന പ്രവർത്തനങ്ങൾക്കായി എൺപത് ലക്ഷം രൂപയും കൃഷിയും അനുബന്ധമേഖലകൾക്ക് ഒരു കോടി അമ്പത് ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് .യോഗത്തിൽ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ മാൻ ഖാലിദ് എസ്.കെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ് രുഗ്മ്യസുധീർ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  അബ്ദുൾ റഷീദ് കെ.വി, മെമ്പർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ പങ്കെടുത്ത് സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *