പുന്നയൂർക്കുളം സാഹിത്യ സമിതി പൊതുയോഗം

പുന്നയൂർകുളം : സാഹിത്യ സമിതി വാർഷിക പൊതുയോഗം
കുന്നത്തൂർ റസിഡൻസ് അസോസിയേഷൻ സാസ്‌ക്കാരിക കേന്ദ്രത്തിൽ നടന്നു.കെ.ബി സുകുമാരൻ അദ്യക്ഷതവഹിച്ചു.പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.എം.വി ജോസ്, സുരേഷ് താണിശ്ശേരി,ദിനേശൻ വന്നേരി,സുരേഷ് ആറ്റുപുറം, എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.സെക്രട്ടറി രാജേഷ് കടാമ്പുള്ളി ചർച്ചകൾക്ക് മറുപടി പറഞ്ഞു,ഉമ്മർ അറക്കൽ, ഷാജൻവാഴപ്പുള്ളി,ഡെറിപോൾ,ചോ മുഹമ്മദുണ്ണി,ഹക്കീം വെളിയത്ത് എന്നിവർ പ്രസംഗിച്ചു.സാഹിത്യ സമിതി ജൂൺ 8ന് കുന്നത്തുർ പി. എം, പാലസിൽ വെച്ചുനടത്തുന്ന മാധവികുട്ടി സ്മാരക അവാർഡ് ദാനവും,ജൂൺ 19ന് വായനദിനത്തിൽ നടത്തുന്ന അവാർഡ്ദാന ചടങ്ങും വിജയിപ്പിക്കുവാൻ തീരുമാനിച്ചു,
ഭാരവാഹികളായി കെ. ബി. സുകുമാരൻ (പ്രസിഡണ്ട്‌ )ഉമ്മർ അറക്കൽ (സെക്രട്ടറി ), രാജേഷ് കടാമ്പുള്ളി (ജനറൽ കൺവീനർ ),ഷാജൻ വാഴപ്പുള്ളി (ട്രഷറർ ), ഡെറിപോൾ(വൈസ് പ്രസിഡണ്ട്‌ ),ദിവകാരൻ പനന്തറ (ജോയിന്റ്സെക്രട്ടറി )എന്നിവരടങ്ങുന്ന 17അംഗ ഭരണ സമിതിയെ തിരഞ്ഞെടുത്തു.ഷാജു ചെറുവത്തൂർ,ഏ. കെ.സതീഷ് കുമാർ,സഖരിയ കുന്നച്ചാം വീട്ടിൽ,കെ. ടി സൈമൺ, എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *