പാലക്കാട്: ഏഴു മാസം ഗർഭിണിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി പോണ്ടിച്ചേരിയിലേക്ക് കടന്ന ഭർത്താവ് അറസ്റ്റിൽ.പാലക്കാട് കരിമ്പ, വെട്ടം പടിഞ്ഞാക്കരയിൽ സജിത(26)യാണ് കൊല ചെയ്യപ്പെട്ടത്.സംഭവത്തിൽ ഭർത്താവ് നിഖിൽ(28)നെ സേലത്തു നിന്ന് കസ്റ്റഡിയിലെടുത്തു.നിഖിൽ സജിതയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിൻ്റെ നിഗമനം.സജിതയുടെയും നിഖിലിൻ്റെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. രാത്രി വൈകി മദ്യപിച്ചെത്തുന്ന നിഖിൽ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണ്. സംഭവം നടന്നതിൻ്റെ തലേ ദിവസവും വഴക്കുണ്ടായി.രാവിലെ വീടിനു മുൻപിൽ ആരെയും കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ വാതിൽ മുട്ടിവിളിച്ചെങ്കിലും തുറക്കാത്തതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.പൊലീസ് എത്തി വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയിൽ സജിതയെ കണ്ടത്.കൊലപാതകത്തിനു ശേഷം നിഖിൽ രണ്ട് കുട്ടികളുമായി പോണ്ടിച്ചേരിയിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെയാണ് സേലത്തു നിന്ന് പൊലീസ് പിടികൂടിയത്
ഏഴ് മാസം ഗർഭിണിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി പോണ്ടിച്ചേരിയിലേക്ക് കടന്ന ഭർത്താവ് അറസ്റ്റിൽ
