ബാലഗോകുലം ഗുരുവായൂർ ജില്ല വാർഷിക സമ്മേളനം

പുന്നയൂർക്കുളം:ബാലഗോകുലം ഗുരുവായൂർ ജില്ല വാർഷിക സമ്മേളനം ആൽത്തറ രാമരാജ സ്കൂളിൽ വെച്ച് നടന്നു.ജില്ലഅദ്ധ്യക്ഷൻ കെ.എം പ്രകാശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സരിത അശോകൻ നാലപ്പാട്ട് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കാര്യദർശി എം.സത്യൻ മുഖ്യ പ്രഭാഷണം നടത്തി.മേഖല രക്ഷാധികാരി നാരായണൻ, മേഖല അദ്ധ്യക്ഷൻ പി.ഗോപകുമാർ,മേഖല കാര്യദർശി പി.കെ.ശിവദാസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.ബാബു അയോദ്ധ്യ സ്വാഗതവും
ടി.എ ശിവരാമൻ നന്ദിയും പറഞ്ഞു.സി.എസ്.സുജിത്ത്, പി.കെ മഹേന്ദ്രജിത്ത്, സുദേവ് മുല്ലശ്ശേരി,എം എസ് രാജൻ, ടി.അശോകൻ,കെ മധു, പി.എസ് ശ്രീലക്ഷമി തുടങ്ങിയവർ നേതൃത്വം നൽകി. ജില്ല ഭാരവാഹികളായി
ചന്ദ്രമോഹൻ കുമ്പളങ്ങാട്( രക്ഷാധികാരി), കെഎം പ്രകാശൻ( അധ്യക്ഷൻ ), ടി.എ ശിവരാമൻ, പി.എസ് നാരായണൻ ( ഉപാധ്യക്ഷൻ മാർ ),സി.എസ് സുജിത് ( കാര്യദർശി),ശ്രീലക്ഷ്മി
( ഭഗിനിപ്രമുഖ ),ഷൈജപ്രസാദ്
( സഹ ഭഗിനി പ്രമുഖ ),പി.ബി സുദേവ് (ഖജാൻജി)എന്നിവരെ സംസ്ഥാന കാര്യദർശി എം.സത്യൻ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *