കൊച്ചനൂർ പൂമുഖത്തൊരു പുസ്തക പ്രകാശനം

വടക്കേക്കാട്: കൊച്ചനൂർ പൂമുഖം സാംസ്കാരിക നിലയം അങ്കണത്തിൽ ഫാറൂഖ് മങ്കുളങ്ങരയുടെ “കൊണ്ടതും കേട്ടതും” എന്ന കൃതിയുടെ പ്രകാശനം നടന്നു. നാട്ടുകാരും സുഹൃത്തുക്കളുമായി ഏറെ ആളുകൾ ഒത്തുകൂടിയ സദസ്സിന്റെ സാന്നിദ്ധ്യത്തിൽ എഴുത്തുകാരി ദീപാ നിഷാന്ത്, അഡ്വ. മുഹമ്മദ് ഫൈസലിന് പുസ്തകം നൽകികൊണ്ടായിരുന്നു പ്രകാശനം . പൂമുഖം പ്രസിഡന്റ് ഉസ്മാൻ പള്ളിക്കരയിൽ സ്വാഗതം ആശംസിച്ചു.
നടൻ വി.കെ. ശ്രീരാമൻ അദ്ധ്യക്ഷത വഹിച്ച പ്രകാശനയോഗം വടക്കെക്കാട് പഞ്ചായത്ത് പ്രസിഡന്റ് നബീൽ.എൻ.എം.കെ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ഹനീഫാ കൊച്ചനൂർ, സാഗാ ബുക്സിനെ പ്രതിനിധീകരിച്ച് റഫീഖ് എടപ്പാൾ എന്നിവരും പ്രസംഗിച്ചു. വിനില, ഫിൽസ എന്നിവർ പുസ്തകപരിചയം നടത്തി. ഫാറൂഖ് മങ്കുളങ്ങരയുടെ മറുവാക്കിനു ശേഷം, ജില്ലാതല നീന്തൽമത്സരത്തിൽ പങ്കെടുത്ത പൂമുഖം സ്വിമ്മിങ്ങ് ക്ലബ്ബിലെ കുട്ടികൾക്കുള്ള സർട്ടിഫിക്കേറ്റുകൾ പുമുഖം ട്രസ്റ്റി അഷറഫ് പേങ്ങാട്ടയിലിന്റെ നേതൃത്വത്തിൽ നൽകി. ബിജു കണ്ടമ്പുള്ളിയുടെ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും റഊഫ് അണ്ടത്തോടിന്റെ ഗസൽ മെഹ്ഫിലും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *