വടക്കേക്കാട് : രണ്ട് ദിവസങ്ങളിലായി നടന്നുവന്നിരുന്ന ഞമനേങ്ങാട് കാവീട്ടിൽ പൂളത്ത് ഭഗവതി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവം സമാപിച്ചു.
തിങ്കളാഴ്ച വൈകിട്ട് ദീപാരാധന, തുടർന്ന് കളമെഴുത്ത്, കളംപൂജ, അത്താഴപൂജ , പാൽക്കുടം എഴുന്നള്ളിപ്പ്, രാത്രി 7 മണി മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, വീരനാട്യം എന്നിവ ഉണ്ടായി. ഉത്സവ ദിവസമായ ചൊവ്വാഴ്ച കാലത്ത് വിശേഷാൽ പൂജകൾ ഗണപതി പൂജ എന്നിവക്ക് കീർത്തി ശാന്തി മുഖ്യ കാർമ്മീകത്വം വഹിച്ചു. തുടർന്ന് തോറ്റംപാട്ട്, ഉച്ചയ്ക്ക് രണ്ടുമണിമുതൽ വിവിധ ഭാഗങ്ങളിൽ നിന്ന് തിറ ,തെയ്യം, കരിങ്കാളി തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ എഴുന്നള്ളിപ്പ് അഞ്ഞൂർ സെന്ററിൽ സംഗമിച്ച് നബീശൻപടി വഴി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. വൈകീട്ട് അഞ്ചിന് പാണ്ടിമേളത്തോടെ കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. തുടർന്ന് ദീപാരാധന, തൃശ്ശൂർ ജനനയന അവതരിപ്പിച്ച ഫോക്ക് ഈവ് എന്നിവയുണ്ടായി. പരിപാടികൾക്ക് കെ.എ പുഷ്കരൻ, പി.കെ സജീവൻ, പി.എം ബിജു ,പി ആർ പ്രഭാത് തുടങ്ങിയവർ നേതൃത്വം നല്കി
പൂളത്ത് കാവീട്ടിൽ ഭഗവതി ക്ഷേത്രത്തിൽ മകരഭരണി ആഘോഷിച്ചു
