പെരുമ്പിലാവിൽ വാഹനാപകടം;ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കുന്നംകുളം:പെരുമ്പിലാവിൽ ബൈക്കും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.പാലക്കാട് പന്നിശ്ശേരി സ്വദേശി ബാലൻ(72)നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം.പെരുമ്പിലാവ് സിഗ്നലിൽ നിർത്തിയ ബൈക്കിനും കാറിനും പുറകിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ പെരുമ്പിലാവിലെ സ്വകാര്യ കെട്ടിടത്തിൽ പരിശോധന കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കുന്നംകുളം സ്റ്റേഷനിലെ അഗ്നി രക്ഷാസേന സ്റ്റേഷന്‍ ഓഫീസർ ബി.വൈശാഖ്, അഗ്നി രക്ഷാസേന ഉദ്യോഗസ്ഥൻ ഹരിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികന് കാലിനും തലക്കും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്.അപകടത്തിൽ ഇരുകാറുകൾക്കും ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *