ഗുരുവായൂർ:ഗുരുവായൂർ കരുണ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ
വിവാഹ നിശ്ചയം നടന്നു.
മംഗല്യ സംഗമത്തിൽ 6 ഭിന്നശേഷിക്കാരുടെയും വിവാഹങ്ങൾ മെയ് 25 ന് ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് രാവിലെ 9 ന് ബന്ധു മിത്രാദികളുടെയും പൗര പ്രമുഖരുടേയും കരുണ കുടുംബാഗങ്ങളുടേയും സാനിധ്യത്തിൽ നടക്കും.
കഴിഞ്ഞ 12 വർഷങ്ങളായി 458 ഓളം ഭിന്നശേഷിക്കാരുടെ വിവാഹങ്ങൾ കരുണ മുഖേനയും156 പേരുടെ വിവാഹങ്ങൾ കരുണ നേരിട്ടും നടത്തിയതായി ചെയർമാൻ കെ.ബി സുരേഷ് പറഞ്ഞു.
ഈ വർഷത്തെ ആദ്യഘട്ടം 6 പേരുടെ വിവാഹ നിശ്ചയമാണ് ഇന്നലെ നടന്നത്.കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി സുരേഷ്, ട്രസ്റ്റി ബോർഡ് അംഗം ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, സെക്രട്ടറി സതീഷ് വാര്യർ, ട്രഷറർ സോമശേഖരൻ പിള്ള,ശാന്ത ശ്രീനിവാസൻ,ഷീല സുരേഷ്, ഇന്ദിര സോമൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.ചടങ്ങിൽ
ശതാഭിഷിക്തനാവുന്ന വൈസ് ചെയർമാൻ ശ്രീനിവാസനെ പൊന്നാടയണിയിച്ച് ആദരിച്ചു.ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മിനി കാക്കശ്ശേരി വിവാഹ ജീവിതം എങ്ങിനെ വിജയിപ്പിക്കാം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
തുടർന്ന് നടന്ന പുടവ മാറ്റ ചടങ്ങിന് കെ.ബി സുരേഷ്, ഫാരിദ ഹംസ,വസന്ത മണി,സാജിത മൊയ്നുദ്ദീൻ,ഗീത സുരേഷ് ,മീന എന്നിവർ നേതൃത്വം നൽകി.വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. സുഗതൻ കുന്നത്തുള്ളി,കുമാർ കുന്നംകുളം,ചന്ദ്രൻ,സുബൈദ, ഉണ്ണികൃഷ്ണൻ,കാർത്തികേയൻ, അക്ബർ അഞ്ചങ്ങാടി എന്നിവർ
ആശംസകൾ നേർന്നു.സതീഷ് വാരിയർ സ്വാഗതവും ജയൻ നന്ദിയും പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി കരുണ ഫൗണ്ടേഷൻ…ആറു പേരുടെ വിവാഹ നിശ്ചയം നടന്നു.
