ചാവക്കാട്: കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മകരഭരണി വേല ഉത്സവത്തിന് ആയിരങ്ങളെത്തി. രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, പറചൊരിയൽ, പട്ടും താലിയും ചാർത്തൽ എന്നിവ നടന്നു. ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളിപ്പ്, വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രാദേശിക ആഘോഷങ്ങൾ വൈകീട്ട് ക്ഷേത്രാങ്കണത്തിലെത്തിച്ചേർന്നു തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പ് നടന്നു.വർണ കാവടികൾ, തെയ്യം, തിറ, നാടൻ കലാരൂപങ്ങൾ, വിവിധ വാദ്യമേളങ്ങൾ എന്നിവ അകമ്പടിയായി. ദീപാരാധനക്ക് ശേഷം കോമരത്തിൻ വീട്ടിലെ മച്ചിൽ നിന്ന് പുറപ്പെട്ട പള്ളിവാൾ എഴുന്നള്ളിപ്പ് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രാത്രിയിൽ ക്ഷേത്രത്തിലെത്തി. തുടർന്ന് കുളം പ്രദക്ഷിണവും ഉണ്ടായി. ക്ഷേത്രം മേൽശാന്തി ശ്രീപതി എമ്പ്രാന്തിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികളും അംഗങ്ങളും നേതൃത്വം നൽകി.
കോഴിക്കുളങ്ങര മകരഭരണി ഉത്സവം വർണ്ണാഭം
