‘അന്നം അമൃതം’ സോവാ ഭാരതി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ അണയാത്ത അടുപ്പുമായി നാലാണ്ട് പിന്നിടുന്നു

കുന്നംകുളം:സുമനസ്സുകളുടെ കൈത്താങ്ങിൽ കുന്നംകുളം  താലൂക്ക് ആശുപത്രിയിൽ അണയാത്ത അടുപ്പുമായി സേവാഭാരതി ‘അന്നം അമൃതം’ നാലാം വർഷത്തിലേക്ക് കടക്കുന്നു.! കുന്നംകുളം സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രി ഭക്ഷണം എത്തിക്കുന്ന ‘അന്നം അമൃതം’ പദ്ധതി  അഭിമാനകരമായ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.
നാടൊട്ടുക്കുമുള്ള സുമനസ്സുകളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഒന്നുകൊണ്ട് മാത്രമാണ് ഒരു ദിവസം പോലും മുടങ്ങാതെ ഈ പ്രയാണം സാധ്യമായതെന്ന് സേവാഭാരതി പ്രവർത്തകർ പറഞ്ഞു. പദ്ധതിയുടെ നാലാം വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.വി മണികണ്ഠൻ നിർവ്വഹിച്ചു. ജ്യോതിക്ഷ പണ്ഡിതൻ കാണിപ്പൂർ നാരായണൻ നമ്പൂതിരിപാട് പരിപാടിയിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. സേവാഭാരതി യുണിറ്റ് പ്രസിഡണ്ട് എ.വി ദാമോദരൻ അധ്യക്ഷത വഹിച്ചു. സേവാഭാരതി കുന്നംകുളം സമിതി ജനറൽ സെക്രട്ടറി രാജേഷ് മാമ്പുള്ളി സ്വാഗതവും
സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഉണ്ണിക്കൃഷ്ണൻ സേവാ സന്ദേശവും നൽകി. തുടർന്ന് 56-ാം വയസ്സിൽ എൽഎൽബി ബിരുദം നേടിയ ശാന്തി ഗോപിയെ ആദരിച്ചു. രമാഭായ്  നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *