വടക്കേക്കാട്:എ.സി കുഞ്ഞുമോൻ ഹാജി സ്മാരക കൾച്ചറൽ സെന്റർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് 4 ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ധീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി മുൻ പ്രസിഡന്റ് ഒ.അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷത വഹിക്കും.മുൻ എം.പി സി ഹരിദാസ് ‘എ.സി’ അനുസ്മരണ പ്രഭാഷണം നടത്തും.കോൺഗ്രസ് നേതാവും ദീർഘകാലം വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റും ഐ.സി.എ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആദ്യ പ്രസിഡന്റും ആയിരുന്ന എ.സി യുടെ സ്മരണക്കായി ട്രസ്റ്റ് വക ചികിത്സ സഹായം മുൻ എം.എൽ.എ പി.എ മാധവൻ വിതരണം ചെയ്യും.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ ആദരിക്കും.വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ കോട്ടയിൽ കുഞ്ഞുമോൻ ഹാജി,വൈലേരി ഗോപാലകൃഷ്ണൻ,ഒ.എം മുഹമ്മദലി ഹാജി,ഖാലിദ് കോട്ടയിൽ എന്നിവർ പങ്കെടുത്തു
എ.സി കുഞ്ഞുമോൻ ഹാജി അനുസ്മരണ സമ്മേളനം നാളെ
