കുന്നംകുളം: ബഥനി സെന്റ്. ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ യൂത്ത് ഫെസ്റ്റിവൽ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ പ്രൊഫ. കെ.എസ് ശ്രുതിഉദ്ഘാടനം ചെയ്തു. 11,12 തീയ്തികളിലാണ് യൂത്ത് ഫെസ്റ്റിവൽ നടത്തപ്പെടുന്നത്.സ്കൂൾ മാനേജർ ഫാ. ബെഞ്ചമിൻ ഓ ഐ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഫാ.യാക്കോബ് ഓ ഐ സി,പി ടി എ പ്രസിഡന്റ് കെ.ഫൈസൽ, വൈസ് പ്രസിഡന്റ് കിൽസി കിൽക്കർ എന്നിവർ ആശംസകൾ അറിയിച്ചു.സ്കൂൾ ലീഡർ ഫവാസ് കബീർ സ്വാഗതവും അസിസ്റ്റന്റ് സ്കൂൾ ലീഡർ നന്ദകിഷോർ നന്ദിയും പറഞ്ഞു.പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.ആറു വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്.
കുന്നംകുളം ബഥനി സെന്റ്.ജോൺസ് ഇ.എച്ച്.എസ് സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു
