പുരസ്‌കാര സമർപ്പണവും സുകൃത സംഗമവും നടത്തി

പുന്നയൂർക്കുളം:സ്മരണ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ വത്സല നാഴിയത്ത് പുരസ്‌കാര സമർപ്പണവും സുകൃത സംഗമവും കുന്നത്തൂർ റസിഡൻസ് അസോസിയേഷനിൽ നടന്നു. നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള നാലാമത് വത്സല നാഴിയത്ത് പുരസ്ക്‌കാരവിതരണം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
അഡ്വ.കെ കെ ഷിബുവും സുകൃത സംഗമം പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ഹസ്സൻ തളികശ്ശേരിയും ഉദ്ഘാടനം ചെയ്തു. ബാഹുലേയൻ താമരശ്ശേരി അധ്യക്ഷത വഹിച്ചു. എ.കെ സതീഷ് കുമാർ,ഉമ്മർ അറക്കൽ,പി ഗോപാലൻ,അബ്ദുൽ പുന്നയൂർക്കുളം,രാജേഷ് കടാമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *