തൊഴിയൂർ ഖാജാ ഫൗണ്ടേഷൻ മുഹമ്മദ് സുഫ് യാനെ അനുമോദിച്ചു

വടക്കേക്കാട് :തൊഴിയൂർ ഖാജാ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംസ്ഥാന കലോത്സവത്തിൽ അറബിക് അടിക്കുറിപ്പ് മത്സരത്തിൽ എ ഗ്രേഡോട് നേടിയ തൊഴിയൂർ പലേമാവ് അൽ ഇഫാദ ദർസ് വിദ്യാർത്ഥി മുഹമ്മദ്‌ സുഫ്‌യാനെ അനുമോദിച്ചു. ചാവക്കാട് ലേബർ ഓഫീസർ റഫീഖ് അദ്യക്ഷത വഹിച്ച ചടങ്ങ്  കവി ഹക്കീം വെളിയത്ത്  ഉദ്ഘാടനം ചെയ്തു.സ്ഥലം മുദരിസ് സുലൈമാൻ ബാഖവി പ്രാർത്ഥന നിർവഹിച്ചു. ഗുരുവായൂർ മുനിസിപ്പൽ കൗൺസിലർ അഷ്ഫാക്, തൊഴിയൂർ ദാറു റഹ്മ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ ഡോ. സത്താർ, അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൽ പുന്നയൂർകുളം, മുഹമ്മദലി കുമ്മാത്ത്, സ്ഥലം ഖത്തീബ് മുഹ്‌യിദ്ധീൻ എന്നിവർ സംസാരിച്ചു. മുഹമ്മദ്‌ സുഫ്‌യാൻ മറുപടി പ്രസംഗം നടത്തി. അധ്യാപകരായ നജീബ്  സ്വാഗതവും ഫൈസൽ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *