ചാവക്കാട്:സാമൂതിരി രാജാവിന്റെ പടത്തലവനായിരുന്ന നാലകത്ത് ചാന്ദിപുറത്ത് ഹൈദ്രോസ്കുട്ടി മൂപ്പരുടെ ധീര സ്‌മരണയിൽ ആഘോഷിക്കുന്ന പ്രസിദ്ധമായ 238-ാമത് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി.മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ്റ് പി.കെ.ഇസ്മായിൽ കൊടി ഉയർത്തി.ഖത്തീബ് കമറുദ്ദീൻ ബാദുഷ തങ്ങൾ,മുദരിസ് ഡോ.അബ്ദുൽ ലത്തീഫ് ഹൈത്തമി,ഇസ്മായിൽ അൻവരി എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.മണത്തല ജുമാഅത്ത് കമ്മിറ്റി സെക്രട്ടറി കെ.വി.ഷാനവാസ്,ട്രഷറർ പി.വി.ഇസ്ഹാക്ക്,ഭാരവാഹികളായ എ.ഹൈദ്രോസ്,കെ.സി.നിഷാദ്,ടി.കെ.മുഹമ്മദലി ഹാജി എന്നിവർ കൊടിയേറ്റ പരിപാടിക്ക് നേതൃത്വം നൽകി.നേർച്ചയുടെ വരവറിയിച്ച് പാലക്കാട് ബദരിയ മുട്ടുംവിളി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഹുസൈൻ നയിച്ച മുട്ടുംവിളി തുടങ്ങി.താബൂത്ത് ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താബൂത്ത് അലങ്കരിച്ചൊരുക്കുന്നതിനായി സിംഗർ റോഡ് തങ്ങൾപറമ്പ് ഒലീദ് നഗറിലേക്ക് കൊണ്ടുപോയി.ജനുവരി 28,29 തിയ്യതികളിലാണ് മണത്തല ചന്ദനക്കുടം നേർച്ച ആഘോഷിക്കുന്നത്.
പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി
