കേച്ചേരി: ഡിവൈഎഫ്ഐ നേതാവിനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ മേഖലാ പ്രസിഡണ്ട് മണലി മൂളിപ്പറമ്പിൽ വീട്ടിൽ ഭാസ്കരന്റെ മകൻ സുജിത്തി (28)നെയാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കേച്ചേരിയിൽ ഡി വൈ എഫ് ഐ നേതാവ് പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ
