കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട; നാഷ്ണൽ പെർമിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന 130 കിലോയോളം കഞ്ചാവ് പൊലീസ് പിടികൂടി… രണ്ട് പേർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ:കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട.നാഷ്ണൽ പെർമിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന 130 കിലോയോളം കഞ്ചാവ് പൊലീസ് പിടികൂടി.സംഭവത്തിൽ
അന്തിക്കാട് സ്വദേശികളായ അനുസൽ, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ റൂറൽ ഡാൻസാഫും കൊടുങ്ങല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അനുസൽ,ശരത് എന്നിവർ ലോറിയിലുണ്ടായിരുന്നു.ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കൊടുങ്ങല്ലൂർ തെക്കേ നടയ്ക്ക് സമീപത്തു വച്ചാണ് ലോറി തടഞ്ഞ് പരിശോധിച്ചത്. രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന. ഇടുക്കി രജിസ്ട്രേഷനുള്ള വണ്ടിയാണ് പിടികൂടിയത്. ഒ‍ഡിഷയിൽ നിന്നാണ് ലോറി വന്നതെന്ന് പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *