ഗുരുവായൂർ ദേവസ്വത്തിൽ പ്ലംബർ ഒഴിവ്:കൂടിക്കാഴ്ച ജനുവരി – 16 ന്

ഗുരുവായൂർ: ദേവസ്വത്തിൽ ഒഴിവുള്ള പ്ലംബർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച ജനുവരി 16 ചൊവ്വാഴ്ച രാവിലെ 11 ന് ദേവസ്വം ഓഫീസിൽ നടക്കും. ഒരു ഒഴിവുണ്ട്. എസ്. എസ്.എൽ.സി വിജയവും ഐടി ഐ / ഐ ടി സി പ്ലംബർ സർട്ടിഫിക്കറ്റും അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത. പ്രായം 18-36 .നിയമാനുസൃത വയസിളവ്.കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ രാവിലെ 9 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനക്കായി ദേവസ്വം കാര്യാലയത്തിൽ എത്തിച്ചേരണം.

വിശദാംശങ്ങൾക്കായി വിജ്ഞാപനം വായിക്കാം.

Leave a Reply

Your email address will not be published. Required fields are marked *