വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ഞൂർ യൂണിറ്റ് വാർഷികം

അഞ്ഞൂർ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ഞൂർ യൂണിറ്റ് വാർഷിക പൊതുയോഗം അഞ്ഞൂർ സരസ്വതി കൺവെൻഷൻ സെൻ്ററിൽ സംസ്ഥാന പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടും കൂടിയായ  കെ.വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ലിയോൺ വാഴപ്പുള്ളി അധ്യക്ഷതവഹിച്ചു. പൂങ്ങാട്ട് മാധവൻ നമ്പൂതിരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് ജന. സെക്രട്ടറി രാജീവ് ചെരക്കാപ്പുള്ളി റിപ്പോർട്ട് അവതരിപ്പിച്ചു.വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നബീൽ എൻഎംകെ , വാർഡംഗം എം ഗിരീഷ്,ഗുരുവായൂർ മുൻസിപ്പൽ കൗൺസിലർ രജിബിജു, നിയോജകമണ്ഡലം കൺവീനർ ജോജി തോമസ്, ട്രഷറർ രാജു വാഴപ്പിള്ളി, വൈലത്തൂർ യൂണിറ്റ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻതുടങ്ങിയവർ പങ്കെടുത്തു.ജോജു നന്ദി പ്രകാശിപ്പിച്ചു.മരണപ്പെട്ട വ്യാപാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധന സഹായം കൈമാറി. വിദ്യാർത്ഥികൾക്ക് പുരസ്കാരവും നൽകി.തുടർന്ന് സുനിൽ തൊഴിയൂരിൻ്റെ നാടൻ പാട്ടും അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *