വൈലത്തൂർ ഈസ്റ്റ് എ.എൽ.പി സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു

വടക്കേക്കാട്:വൈലത്തൂർ ഈസ്റ്റ് എ എൽ പി സ്കൂളിൽ കുട്ടികളുടെ വിനോദത്തിനും ശാരീരിക വളർച്ചക്കുമായി നാല് റൈഡുകൾ ഉൾപ്പെടുത്തി നിർമ്മിച്ച കിഡ്‌സ് പാർക്കിൻ്റെ ഉദ്ഘാടനം അഞ്ഞൂർ ദിവ്യദർശൻ ഓൾഡ് ഏജ് ഹോം ഡയറക്ടർ ഫാ.ജോസഫ് താഴത്തേൽ നിർവ്വഹിച്ചു. വിദ്യാലയ കൂട്ടായ്മയുടെ സഹകരണത്തോടെയാണ് കിഡ്സ് പാർക്ക് നിർമ്മാണം പൂർത്തീകരിച്ചത്. സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപകൻ വി. ജിയോ ജോർജ്  അദ്ധ്യക്ഷത വഹിച്ചു.വിദ്യാലയത്തിൽ സ്വരൂപിച്ച ചാരിറ്റി ഫണ്ട് ദിവ്യദർശൻ ഡയറക്ടർ ഫാ. ജോസഫ് താഴത്തേലിന് പിറ്റിഎ പ്രസിഡണ്ട് അശ്വതി ശ്രീരാഗ്, എം.പി.ടി എ പ്രസിഡണ്ട് ജിസ്മി സിൻ്റോ, സ്ക്കൂൾ ലീഡർ വിദ്വിക റ്റി.വി എന്നിവർ ചേർന്ന് കൈമാറി. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ എ. എ. സിസി, വി.വിൻസി ജോസ്, ഫ്ളെമി സി പ്രസാദ്, എൻ.ജോളി ജോസ് , മിനി സി.ജി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *