കുന്നംകുളം:അനധികൃത മദ്യ വില്പന നടത്തിയ സംഭവത്തിൽ യുവാവിനെ കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചൊവ്വന്നൂർ വെള്ളിത്തിരുത്തി സ്വദേശി കോലാട്ട് വീട്ടിൽ ഹരിദാസൻ(47)നെയാണ് കുന്നംകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ഹരീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതി വിൽപ്പനയ്ക്കായി സൂക്ഷിച്ച 4 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു
അനധികൃത മദ്യ വില്പന; വെള്ളിത്തിരുത്തി സ്വദേശി പിടിയിൽ
