കുന്നംകുളം:പള്ളിയിൽ നമസ്കരിക്കാനെത്തിയ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.പുന്നയൂർക്കുളം ആറ്റുപുറം സ്വദേശി ഏഴികോട്ടയിൽ ജമാലുദ്ദീ (55)നെ ആണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.
പള്ളിയിൽ നമസ്കരിക്കാനെത്തിയ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം;പ്രതി പിടിയിൽ
