ഗുരുവായൂർ:ലീഡർ കെ. കരുണാകരന് ബാഷ്പാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു. കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ എക്കാലത്തെയും കരുത്തുറ്റ കർമ്മയോഗിയും ഗുരുവായൂരിൻ്റെ സർവ്വസവും പ്രിയങ്കരനുമായ ലീഡറുടെ ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാഷ്പാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു.കിഴക്കെ നട മജ്ഞൂളാൽ പരിസരത്ത് കരുണാകരൻ്റെ ഛായാചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് ആരംഭം കുറിച്ച സ്മരണാസദസ്സ് മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷനായി.നഗരസഭ പ്രതിപക്ഷ നേതാവ്കെ.പി.ഉദയൻ ,കൗൺസിലർമാരായ കെ.പി.എ.റഷീദ്,സി.എസ് സൂരജ്,രേണുകാശങ്കർ, നേതാക്കളായ ബാലൻ വാറണാട്ട്, പി.ഐ. ലാസർ,ശിവൻ പാലിയത്ത്,എം.കെ.ബാലകൃഷ്ണൻ,സ്റ്റീഫൻ ജോസ്,പ്രദീഷ് ഓടാട്ട്,ഏ.കെ.ഷൈമിൽ, സുഷാബാബു,വി.കെ.ജയരാജ്,റെയ്മണ്ട് ചക്രമാക്കിൽ, എം.എം.പ്രകാശൻ, ജോതിശങ്കർ കൂടത്തിങ്കൽ, ഫിറോസ് പുത്തൻപല്ലി എന്നിവർ സംസാരിച്ചു.
കൂടുതൽ ദൃശ്യങ്ങൾ കാണാം
