പുന്നയൂർക്കുളം: കുണ്ടും കുഴിയുംവെള്ളക്കെട്ടുമായി കിടക്കുന്ന പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ നാക്കോല- മാവിൻചുവട് റോ
ഡിലെ യാത്രാക്ലേശം പരിഹരിക്കാൻ റോഡിന് മധ്യത്തിൽ ക്വോറി വേസ്റ്റിട്ടത് ജനങ്ങളെ ദുരിതത്തിലാക്കി.ഇതുമൂലം സ്കൂൾ കുട്ടികളുടെ വാഹനങ്ങളും ജോലിക്കു പോകുന്നവരുടെതടക്കം നിരവധി വാഹനങ്ങൾ ഇരുപത് മിനിറ്റോളം. റോഡിൽ കുടുങ്ങി.ഒരു ജീവനക്കാരൻ മാത്രമാണ് പണികൾക്കായി ഇവിടെ ഉണ്ടായിരുന്നത്. വാഹനങ്ങൾ വഴിതിരിച്ചുവിടാൻ വേറെ റോഡ് ഇല്ലാത്തതും ഈ വഴി വന്നവരെ പ്രതിസന്ധിയിലാക്കി.
ഏറെക്കാലമായി ടാറിങ്ങില്ലാതെ
കിടക്കുന്ന ഈ റോഡിൽ മഴക്കാ
ലമായതോടെ നിറയെ കുഴികൾ
രൂപപ്പെട്ടിരുന്നു.നാക്കോല കള്ള് ഷാപ്പിനു സമീപം വെള്ളക്കെട്ടും രൂക്ഷമാണ്.റോഡിന്റെ നിലവിലെ അവസ്ഥയിൽ കാൽനടയാത്ര പോലുംഏറെ ദുരിതമാണ്. അമിതഭാരം
കയറ്റിയ വാഹനങ്ങൾ കടന്നു
പോകുന്നത് ദിനംപ്രതി റോഡി
ന്റെ അവസ്ഥ കൂടുതൽ മോശ
മായിരുന്നു.റോഡിൽ ഇരുചക്രവാഹ
നങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനാണ് അധികൃതർ ഒരു മുന്നറിയിപ്പില്ലാതെ യാത്രാ തടസ്സം സൃഷ്ടിച്ചത്
യാത്രാക്ലേശം പഹരിക്കാൻ റോഡിന് മധ്യത്തിൽ ക്വോറി വേസ്റ്റ് ഇട്ടു; ദുരിതത്തിലായി നാട്ടുകാർ
