തൃശ്ശൂര്‍ കുന്നംകുളം റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

കുന്നംകുളം:തൃശ്ശൂര്‍ – കുറ്റിപ്പുറം റോഡിലെ ചൂണ്ടല്‍ മുതല്‍ കേച്ചേരി വരെ റോഡിലെ കുഴികള്‍ അടക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഓഗസ്റ്റ് 15 മുതല്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തി.കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചൂണ്ടല്‍ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ചൂണ്ടല്‍ ഗുരുവായൂര്‍ റോഡിലൂടെ സഞ്ചരിച്ച് കൂനംമൂച്ചി ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ചൂണ്ടര്‍-ആളൂര്‍ റോഡിലൂടെ മറ്റം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് കേച്ചേരി-മറ്റം റോഡിലൂടെ സഞ്ചരിച്ച് കേച്ചേരിയിലെത്തി യാത്ര തുടരണം.തൃശ്ശൂര്‍ ഭാഗത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കേച്ചേരി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കേച്ചേരി-മറ്റം റോഡിലൂടെ സഞ്ചരിച്ച് ആളൂര്‍ ജംഗ്ഷനിലെത്തി ചൂണ്ടല്‍-ആളൂര്‍ റോഡിലൂടെ സഞ്ചരിച്ച് വലത്തോട്ട് തിരിഞ്ഞ് കൂനംമൂച്ചി ജംഗ്ഷനിലെത്തി അവിടെ നിന്നും ചൂണ്ടല്‍ ഗുരുവായൂര്‍ റോഡിലൂടെ സഞ്ചരിച്ച് ചൂണ്ടല്‍ ജംഗ്ഷനിലെത്തി യാത്ര തുടരണമെന്നും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *