ഗുരുവായൂർ:കാവീട് ശ്രീ ആളാംകുളം ഭഗവതി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവം ഏപ്രിൽ 10ന് ബുധനാഴ്ച ആഘോഷിക്കും.രാവിലെ വിശേഷാൽ പൂജകൾ, പറവെപ്പ്,എന്നിവയുണ്ടാകും.
ഉച്ചതിരിഞ്ഞ് 2.30 ദേവസ്വം പൂരം എഴുന്നള്ളിപ്പിന് തെട്ടേക്കാട് വിനായകൻ ഭഗവതിയുടെ തിടമ്പേറ്റും. 5 ന് വിവിധ ആഘോഷ കമ്മറ്റികളുടെ ആന പൂരം വരവ് 5.30ന് കൂട്ടി എഴുന്നള്ളിപ്പ്, 6 ന് പ്രാദേശീക പുരങ്ങളുടെ വരവ് എന്നിവയുണ്ടാകും. ഉത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം നടത്തി.തുടർന്നുള്ള എല്ലാ ദിവസവും രാത്രി കുട്ടികളുടെ കലാപരിപാടികളും ഞായറാഴ്ച രാത്രി തിരുവാതിരക്കളിയും ഉണ്ടാകും. ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികളായ ജിതീഷ് (പ്രസിഡൻ്റ് ) ഉണ്ണിമോൻ (സെക്രട്ടറി), എം.വിഷാജി (ട്രഷറർ) എന്നിവർ നേതൃത്വം നല്കും
കാവീട് ശ്രീ ആളാംകുളം ഭഗവതി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവം ബുധനാഴ്ച ആഘോഷിക്കും.
