പാലക്കാട്:ദേവഭൂമിയായി മാറിയ
കൽപ്പാത്തി രഥോത്സവത്തിന്റെ ഒന്നാം തേരുത്സവം ഭക്തിസാന്ദ്രം. നവംബർ ആറിന് കൊടിയേറിയ ഉത്സവത്തിന്റെ ഒന്നാം തേരുത്സവമാണ് ഇന്ന് നടന്നത്. ഭക്തർ വ്രതശുദ്ധിയോടെ കാത്തിരിക്കുന്ന ദേവരഥസംഗമമെന്നപുണ്യദർശനത്തിലേക്കുള്ള തേരുപ്രദക്ഷിണം ഇന്നുമുതൽ ആരംഭിക്കുകയായി.നാളെ രണ്ടാം തേരുത്സവവും 15-ന് മൂന്നാം തേരുത്സവവും നടക്കും.അന്നേ ദിവസം വൈകുന്നേരമാണ് ദേവരഥ സംഗമം.പത്ത് ദിവസത്തെ ഉത്സവത്തിന് 16-ന് കൊടിയിറങ്ങും. രഥോത്സവത്തിൽ പങ്കാളികളാകാൻ ഇന്ന് മുതൽ പതിനായിരങ്ങളാണ് കൽപ്പാത്തിയിലെത്തുക. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ സ്ഥാനാർത്ഥികളടക്കം
ആയിരക്കണക്കിന് ഭക്തജനങ്ങളാണ് അലങ്കരിച്ച രഥം വീഥിയിലൂടെ വലിക്കാനായെത്തിയിട്ടുള്ളത്. ആറ് രഥങ്ങളാണ് കൽപ്പാത്തി രഥോത്സവത്തിൽ പങ്കെടുക്കുന്നത്.ഇതിൽ മൂന്നെണ്ണം വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്നും ബാക്കി മൂന്നെണ്ണം മന്തക്കര മഹാഗണപതി ക്ഷേത്രം,പഴയ കൽപ്പാത്തിയിലെ ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, ചതപുരം മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ളതാണ്
കൽപ്പാത്തി രഥോത്സവത്തിന് തുടക്കമായി;തേരുത്സവത്തിൽ പങ്കാളികളായി സ്ഥാനാർത്ഥികളും
