പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സദസ്സും നടത്തി

പുന്നയൂർക്കുളം: മഹാത്മാഗാന്ധിയുടെ 155ാം ജന്മദിനവും  ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അദ്ധ്യക്ഷനായതിൻ്റെ 100ാം വാർഷികവും പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സദസ്സും നടത്തി. മുതിർന്ന കോൺഗ്രസ്‌ നേതാവും പുന്നയൂർക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.ഗോപാലൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം  പ്രസിഡന്റ്  പി.പി. ബാബു അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം അലാവുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ ദേശരക്ഷാ പ്രതിജ്ഞ എടുത്തു. ജില്ലാ, ബ്ലോക്ക്, മണ്ഡലം നേതാക്കൾ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *