ചാവക്കാട്:ത്യാഗത്തിന്റേയും മാനവികതയുടേയും സന്ദേശം പകർന്ന് ബലിപെരുന്നാൾ ആഘോഷിച്ചു. രാവിലെ പള്ളികളിൽ നിസ്കാരച്ചടങ്ങുകൾ നടന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായിലിനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലിപെരുന്നാൾ.
ആത്മസമർപ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശമായ ബലിപെരുന്നാളിൽ തക്ബീറുകൾ ചൊല്ലി വിശ്വാസികൾ പ്രാർഥനകളിൽ സജീവമായി.പെരുന്നാൾ നമസ്കാരാനന്തരം വിശ്വാസികൾ കൂട്ടായും ഒറ്റയ്ക്കും ബലികർമങ്ങളിൽ ഏർപ്പെട്ടു. വിവിധ പള്ളികളിൽ തിങ്കളാഴ്ച രാവിലെ പ്രത്യേക പ്രാർഥനകളും ഈദ് ഗാഹും നടന്നു.
ത്യാഗത്തിന്റേയും മാനവികതയുടേയും സന്ദേശം പകർന്ന് ബലിപെരുന്നാൾ ആഘോഷിച്ചു
