വടക്കേക്കാട് :ബിജെപി വടക്കേക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ സദസ് നടത്തി. പഞ്ചായത്ത് ഗ്യാസ് ക്രിമിറ്റേറിയത്തിൻ്റെ പണി ഉടൻ പൂർത്തീകരിക്കുക, വടക്കേക്കാട് സഹകരണബാങ്ക് കൊള്ള അന്വേഷിക്കുക, സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചായിരുന്നു സദസ് സംഘടിപ്പിച്ചത്.
നായരങ്ങാടി സെൻ്ററിൽ നടന്ന സദസ് ബിജെപി നോർത്ത് ജില്ല ജന. സെക്രട്ടറി കെ. ആർ അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ദിലീപ് കിളിയംപറമ്പിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ അനിൽ മഞ്ചറമ്പത്ത്, പഞ്ചായത്ത് സെക്രട്ടറി സുഭാഷ് വെങ്കളത്ത്,ധനീഷ് താമരശ്ശേരി,ടി. മുകുന്ദൻ, ബാബു വടക്കേക്കാട്, കെ.ബി സുരേഷ്, സബീഷ് പൂതോട്ടിൽ, വി.വിപ്രശോഭ് ജനാർദ്ദനൻ ശശി തുടങ്ങിയവർ പങ്കെടുത്തു… കൂടുതൽ വാർത്തകൾ കാണാം
ബിജെപി വടക്കേക്കാട് ജനകീയ വിചാരണ സദസ് നടത്തി
