കുന്നംകുളം: ചൂണ്ടലിൽ പഴകിയ മാംസം പിടിച്ചെടുത്ത ഇറച്ചി വിൽപനശാല അടച്ചു പൂട്ടിച്ചു.ഗുരുവായൂര്‍ റോഡില്‍ ബസ്സ്‌റ്റോപ്പിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഹലാല്‍ മീറ്റ് സെന്റര്‍ എന്ന സ്ഥാപനമാണ് പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാവും കുന്നംകുളം പോലീസും സംയുക്തമായി നടത്തി പരിശോധനയെ തുടര്‍ന്ന് പൂട്ടി സീല്‍ ചെയ്തത്.
പഴകിയതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചിയാണ് വിൽപന നടത്തുന്നതെന്ന പരാതിയെ തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്.കടയിലെ സാധന സാമഗ്രികളും ഇറച്ചിയും മാറ്റിയ ശേഷമാണ് അടച്ചു പൂട്ടി സീൽ ചെയ്തത്.അനധികൃത കെട്ടിടത്തിൽ പഞ്ചായത്ത് ലൈസൻസില്ലാതെയും, മറ്റു സർക്കാർ ഏജൻസികളുടെ അനുമതിയുമില്ലാതെയുമാണ് ഇറച്ചി വിൽപനശാല പ്രവർത്തിച്ചിരുന്നതെന്നു പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു
ചൂണ്ടലിൽ ആരോഗ്യ വിഭാഗവും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പഴകിയ മാംസം പിടിച്ചെടത്തു.ഗുരുവായൂര്‍ റോഡില്‍പ്രവര്‍ത്തിച്ചിരുന്ന ഹലാല്‍ മീറ്റ് സെന്റര്‍ എന്ന സ്ഥാപനം അധികൃതർ പൂട്ടി സീല്‍ ചെയ്തു
