കവിയരങ്ങും പുസ്തക പ്രകാശനവും ഞായറാഴ്ച

പുന്നയൂർക്കുളം:കുന്നത്തൂർ നാലപ്പാടൻ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പുസ്തക പ്രകാശനവും,കവിയരങ്ങും ഞായറാഴ്ച നടക്കും.പുന്നയൂർക്കുളം സഹകരണ ബാങ്ക് ഹാളിൽ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന കവിയരങ്ങിൽ ഹക്കീം വെളിയത്ത് മോഡറേറ്ററാവു. വൈകിട്ട് നാലിന് ഏഴിയിൽ അബ്ദുള്ളയുടെ രണ്ടാമത് കവിത സമാഹാരം മൗനവാതിൽ പക്ഷി പുസ്തക പ്രകാശനം എൻ.കെ അക്ബർ എംഎൽഎ നിർവഹിക്കും. എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളം പുസ്തകം ഏറ്റുവാങ്ങും.സമിതി പ്രസിഡണ്ട് ടി പി ഉണ്ണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടി മോഹൻ ബാബു പുസ്തക പരിചയം നടത്തും. പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി,അനിതാധർമ്മൻ,ടി. കൃഷ്ണദാസ് , പി.ഗോപാലൻ,രമണി അശോകൻ,എം എസ് അജിത,ചോ മുഹമ്മദുണ്ണി, സക്കരിയകുന്നച്ചം വീട്ടിൽ , ടി രാമദാസ് ,എൻ നാസർ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *