ഗുരുവായൂരിൽ ഉദയാസ്തമന പൂജയുടെ അരിയളവിനുശേഷം പുണ്യാഹം;ദേവപ്രശനം വേണമെന്ന് പണിക്കർ സർവീസ് സൊസൈറ്റി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഏകാദശിക്കാലത്ത്
ആദ്യമായി തുടങ്ങിയ ഉദയാസ്ത മന പൂജയുടെ അരിയളവിനു പിന്നാലെ ക്ഷേത്രത്തിൽ പു ണ്യാഹമായി.നാലമ്പലത്തിന കത്ത് ചോര കണ്ടതോടെയാണ് പുണ്യാഹമുണ്ടായത്. ക്ഷേത്രത്തിനകത്ത് ചോര കണ്ടാൽ അശുഭലക്ഷണമാണെന്നും പ്രശ്നമാർഗത്തിൽ പറയും പ്രകാരം ദേവസന്നിധിയിൽ ദേവപ്രശനം നടത്തണമെന്നും പണിക്കർ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു.ഏകാദശി ദിനത്തിൽ നൂറ്റാണ്ടുകളായി നടത്തി വരുന്ന ഉദയാസ്തമന പൂജ അതേ ദിനത്തിൽ തന്നെ നടത്തണമെന്നും സംഘടന സംസ്ഥാന ചെയർമാൻ ബേപ്പൂർ മുരളീധരപണിക്കർ,ജ്യോതിഷ പ ണ്ഡിതൻ കാക്കശേരി രവീന്ദ്ര പണിക്കർ എന്നിവർ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *