പുന്നയൂർക്കുളം:പരൂർ കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുടുംബ സംഘമവും ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.ചെയർമാൻ കുഞ്ഞിമുഹമ്മദ് വീട്ടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ ട്രൈനർ ഷഫ്‌വാന ക്ലാസ് എടുത്തു.ഷെരീഫ് പാണ്ടോത്തയിൽ, അബൂബക്കർ പാറയിൽ,മനാഫ് വീട്ടില വളപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് നടന്ന സ്നേഹാദരവിൽ വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ച കാരുണ്യം സഹയാത്രികരുടെ മക്കളെ ആദരിച്ചു.സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പിന് ഡോക്ടർമാരായ ജമാൽ, ഷെമീമ എന്നിവർ നേതൃത്വം നൽകി. നിർദ്ധനരായ കുടുംബങ്ങൾക്ക് ഭഷ്യ കിറ്റ് വിതരണം,
മരുന്ന് വിതരണം എന്നിവയുണ്ടായി. ഷംസുദ്ധീൻ ആറ്റുപുറം,അലി ഇളയമാറ്റിൽ,റാഫി പരൂർ എന്നിവർ നേതൃത്വം നല്കി
പരൂർ കാരുണ്യംട്രസ്റ്റിന്റെ നേതൃത്വത്തിൽ കുടുംബ സംഘമവും ഹോമിയോ മെഡിക്കൽ ക്യാമ്പും
