നെല്ലിൻ്റെ വില നല്കിയില്ല; പുന്നയൂർക്കുളം കൃഷിഭവനു മുന്നിൽ കർഷകരുടെ സമരം

പുന്നയൂർക്കുളം: നെല്ലിന്റെ സംഭരണവില നൽകാത്തതിൽ പ്രതിഷേധിച്ച്
പരൂർ കോൾ പടവിലെ കർഷകർ പുന്നയൂർക്കുളം കൃഷിഭവനു മുന്നിൽ സത്യഗ്രഹ സമരം നടത്തി. സമരപരിപാടി
പൊന്നാനി കോൾ സംരക്ഷണസമിതി സെക്രട്ടറികെ.എ. ജയാനന്ദൻ ഉദ്ഘാടനം ചെയ്തു.ടി.കെ ഹസ്സൻ അധ്യക്ഷത വഹിച്ചു.മുഹമ്മദ് കുട്ടി കോടത്തൂർ,ഷുക്കൂർ കോറോത്തയിൽ,ഹമീദ് ചിറവല്ലൂർ, എടി അബ്ദുൽ ജബ്ബാർ,കെപി ഷക്കീർ, മോഹനൻ കിഴക്കേതിൽ വിനോദ് ചമ്മന്നൂർ എന്നിവർ സംസാരിച്ചു. ആൽത്തറ പഴയ വൈദ്യുതി ഓഫീസ് പരിസരത്തു നിന്നു പ്രകടനമായാണ് കർഷകർ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *