ജോമോൻ ചെയ്യൂന്നു പറഞ്ഞാൽ ചെയ്തിരിക്കും… ക്യാൻസർ രോഗികൾക്ക്‌ രണ്ടാം തവണയും മുടി മുറിച്ച് നല്കി മാതൃകയായി

വടക്കേക്കാട്:പിറന്നാൾ ദിനത്തിൽ അമല ആശുപത്രിയിലെ ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി യുവാവ്.വടക്കേകാട് വൈലത്തൂർ ചുങ്കത്ത് ജോമോൻ സി ജോർജ് ആണ് അമല ആശുപത്രിയിൽ എത്തി മുടി സംഭാവന ചെയ്തത്.ഇത് രണ്ടാം തവണയാണ് ജോമോൻ താൻ ഓമനിച്ചു വളർത്തിയ മുടി കേൻ സർ രോഗികൾക്ക് മുറിച്ചുനല്കുന്നത്.അഞ്ച് വർഷം മുൻപ് മുടി ജോമോൻ ദാനം ചെയ്തിരുന്നു. വൈലത്തൂർ ചുങ്കത്ത് ജോർജിന്റെ മകനായ ജോമോൻ ഏഴ് വർഷമായി വൈലത്തൂരിൽ ആക്ടസ് ആംബുലൻസ് സർവീസിൽ സേവനം ചെയ്തു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *