പുന്നയൂർക്കുളം: ചമ്മന്നൂർ സ്വദേശിയായ
പതിനെട്ടുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചമ്മന്നൂർ പണ്ടാരപറമ്പിൽ വീട്ടിൽ രാധാകൃഷ്ണന്റെ മകൻ ഹരിനന്ദൻ (18) ആണ് മരിച്ചത്.സംഭവം നടന്നത് എടക്കരയിലുള്ള ബന്ധുവീട്ടിലാണ്. വെള്ളിയാഴ്ച 11.30-ഓടെയാണ് ഹരിനന്ദനെ കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ ഷാളിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ വടക്കേകാട് പോലീസ് കേസെടുത്തു.
പുന്നയൂർക്കുളം ചമ്മന്നൂർ സ്വദേശിയായ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
