പാലക്കാട്:ശക്തമായ മഴയിലും കാറ്റിലും പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടിൽ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്.കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക്’ ചുമർ ഇടിഞ്ഞുവീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ ഫയർഫോഴ്സിലും പൊലീസിലും വിവരമറിയിച്ചു.അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇരുവരെയും രക്ഷിച്ച്ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൊഴിലുറപ്പ് തൊഴിലാളിയാണ് സുലോചന. മകൻ രഞ്ജിത്ത് ബസ് ജീവനക്കാരനാണ്
കനത്ത മഴ;പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു
