കെ.എം മാണി കർഷക സമൃദ്ധി പദ്ധതി മൂന്നാം വർഷത്തിലേക്ക്

മരത്തംകോട് :കെ.എം മാണി കർഷക സമൃദ്ധി പദ്ധതിയുടെ ഭാഗമായി കിടങ്ങൂർ പാടശേഖരത്തിൽ മൂന്ന് ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ച് മൂന്ന് വർഷം പിന്നിടുന്നു.കേരള യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി ബജീഷ് കൺവീനറായ സമിതിയാണ് കെ.എം മാണി കർഷക പദ്ധതി മൂന്നു കൊല്ലം മുൻപ് ആരംഭിച്ചത്.
കേരള കോൺഗ്രസ് (എം) ഉന്നതാധികാരസമിതി അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ പച്ചക്കറി വിത്ത് നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.കേരള കോൺഗ്രസ് (എം) ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് എ.ഐ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു.കേരള യൂത്ത് ഫ്രണ്ട് (എം)കടങ്ങോട് മണ്ഡലം പ്രസിഡന്റ് ഫിറോസ് എൻ.എം, സിജോ ചുങ്കത്ത്,സി.എഫ് യേശുദാസ്,സഞ്ജു പി.കെ, കടങ്ങോട് പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷക അവാർഡ് ജേതാവ് അഭയ്ദേവ്, കർഷകരായ ബാലകൃഷ്ണൻ കെ.സി,സുബ്രഹ്മണ്യൻ കെ.കെ എന്നിവർ സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *