പുന്നയൂർ: ഗ്രാമപഞ്ചായത്ത് ഭരണസമിതി
ആലാപാലം ശ്മശാനത്തിൽ പുതുതായി നിർമ്മിക്കുന്ന ആധുനിക വാതക
ശ്മശാനത്തിന് “സ്മൃതി പഥം” എന്ന പേര് നൽകാൻ ഫെബ്രു 7 ന് ചേർന്ന ഭരണസമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചു.പുന്നയൂർ ഗ്രാമപഞ്ചായത്തിലെ മരണാനന്തര സഹായ സമിതികൾ ഉൾപ്പെടെയുള്ളവരിൽ നിന്നും ലഭിച്ച വിവിധ നിർദ്ദേശങ്ങളിൽ നിന്നാണ് സ്മൃതി പഥം എന്ന പേര് തെരഞ്ഞെടുത്തത്.
1കോടി 25 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന ശ്മശാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറുമാസത്തിനകം നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി ആധുനിക വാതക ശ്മശാനം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.
പുന്നയൂർ ഗ്രാമപഞ്ചായത്ത് നിർമ്മിക്കുന്ന ആധുനിക വാതക ശ്മശാനത്തിന് സ്മൃതി പഥം എന്ന പേര് നൽകും
