പുന്നയൂരിൽ വീട്ടമ്മയെ ബന്ധുവായ യുവതി റോഡിലിട്ട് മർദ്ദിച്ചതായി പരാതി

പുന്നയൂർ:വീട്ടമ്മയെ ബന്ധുവായ യുവതി റോഡിലിട്ട് മർദ്ദിച്ചതായി പരാതി.പുന്നയൂർ വെട്ടിപ്പുഴ മുക്കണ്ടത്ത് തറയിൽ ശോഭനയ്ക്കാണ് മർദ്ദനമേറ്റത്.ഇവർ കുന്നംകുളം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.കഴിഞ്ഞദിവസം രാവിലെ 9 ഓടെയായിരുന്നു സംഭവം.വീടിനടുത്തുള്ള കള്ള് ഷാപ്പ് റോഡിലൂടെ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുകയായിരുന്ന തന്നെ ബന്ധുവായ എടക്കഴിയൂർ സ്വദേശിനി സബിത മർദ്ദിക്കുകയായിരുവെന്ന് പരാതിയിൽ പറയുന്നു. പോലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *