ചാവക്കാട് :ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായി സിപിഎമ്മിലെ
ഗ്രീഷ്മ ഷനോജ് തിരഞ്ഞെടുക്കപ്പെട്ടു.
യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ച കോൺഗ്രസിലെ നഫീസക്കുട്ടി വലിയകത്തിനു ഒരു വോട്ടും,ഗ്രീഷ്മ ഷനോജിനു 2 വോട്ടും ലഭിച്ചു.
നിലവിൽ സ്ഥിരം സമിതിയിൽ സിപിഎമ്മിലെ ഗ്രീഷ്മ ഷനോജ്, ബിജു പള്ളിക്കര, കോൺഗ്രസിലെ നഫീസക്കുട്ടി വലിയകത്ത് എന്നിങ്ങനെ
മൂന്നംഗങ്ങളാണുള്ളത്.
എൽഡിഎഫ് അംഗങ്ങളെ നിരന്തരമായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് സിപിഎം അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന നഫീസക്കുട്ടി വലിയകത്ത് അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കുമുമ്പേ
രാജിവെച്ചിരുന്നു. ബ്ലേക്ക് പഞ്ചായത്ത് തൃപ്പറ്റ് ഡിവിഷൻ അംഗമാണ് ഗ്രീഷ്മ ഷനോജ്.ജില്ലാ ടൗൺ പ്ലാനർ കെ.ആർ രാജീവ് വരണാധികാരിയായി
