തൃശൂർ:കേരളത്തിൽ വികസനം വരണമെങ്കിൽ എൻ ഡി എ അധികാരത്തിൽ വരണമെന്നും കേരളത്തിൻ്റെ വികസനം എൻ ഡി എയിലൂടെ മാത്രമെ സാധ്യമാകൂ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
തൃശൂരിൽ നടന്ന ബിജെപി മഹിളാ സംഗമത്തിൽ പങ്കെടുത്തവരെ അതിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ സർക്കാരുകൾ സ്ത്രീശക്തിയെ ദുർബലപ്പെടുത്തി.വനിതാ സംവരണത്തിലൂടെ മോദി സർക്കാർ ആ ശക്തി തിരിച്ചുനല്കി.
മുസ്ലീം സ്ത്രീകൾക്ക് മുത്തലാഖിൽ നിന്ന് മോചനം നൽകി.സ്വർണ കള്ളക്കടത്ത് ആരുടെ ഓഫീസിലാണ് നടന്നതെന്ന് നമുക്കറിയാം. ഹൈന്ദവ വിശ്വാസത്തിനെതിരെയുള്ള രാഷ്ട്രീയക്കളി ദൗർഭാഗ്യകരമായിപ്പോയി.
ഇന്ത്യക്കാർ എവിടെയാണെങ്കിലും സുരക്ഷ ഉറപ്പാക്കും.കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജനക്ഷേമപദ്ധതികൾ ഓരോന്നോരോന്നായി മോദി എണ്ണിപ്പറഞ്ഞത് സദസ്സ് ഹർഷാരവത്തോടെയാണ് ഏറ്റെടുത്തത്.എൻ ഡി എ അധികാരത്തിൽ വന്നാൽ കേരളത്തിലും വികസനം വരും
ഇത് മോദിയുടെ ഗ്യാരൻ്റിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ കുട്ടനെല്ലൂർ ഹെലിപാഡിലെത്തിയ പ്രധാനമന്ത്രിയെ ജില്ലാ കലക്ടർ, ബി ജെ പി സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു.തുടർന്ന് സ്വരാജ് റൗണ്ടിൽ നടത്തിയ റോഡ് ഷോയിൽ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ,മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ.നിവേദിത,സുരേഷ് ഗോപി എന്നിവർ ‘ പ്രധാനമന്ത്രിയോടൊപ്പം പങ്കെടുത്തു.തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ശോഭ സുരേന്ദ്രൻ,പി.ടി ഉഷ,നടിയും നർത്തകിയുമായ ശോഭന, വൈക്കം വിജയലക്ഷ്മി, മറിയകുട്ടി,ബീന കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.മഹിളാ മോർച്ച സംസ്ഥാന ജില്ല നേതാക്കൾ ചേർന്ന് പ്രധാനമന്ത്രിയെ പുഷ്പഹാരം അണിയിച്ചു.സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ,ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാർ എന്നിവർ ഉപഹാരം നല്കി.
