പുന്നയൂര്‍ക്കുളം:പരൂർ സെവന്‍സ് ഗ്രൂപ്പ് നിർധന കുടുംബത്തിനു നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ താക്കോല്‍ ദാനവും വസ്തുവിന്റെ ആധാര കൈമാറ്റവും നാളെ രാവിലെ 9 ന് ഗുരുവായൂർ എസിപി ടി.എസ്.സിനോജ് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചടങ്ങിൽപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, ഗായകരായ സലീം കോടത്തൂര്‍, ഹന്ന സലീം എന്നിവര്‍ പങ്കെടുക്കും.പ്രദേശത്തെ ഒരു വീട്ടമ്മ സൗജന്യമായി നല്‍കിയ 5 സെന്റ് ഭൂമിയിലാണ് 17.5 ലക്ഷം ചെലവില്‍ 1000 ചതുരശ്ര അടി വിസ്തൃതിയല്‍ വീട് നിര്‍മിച്ചിട്ടുള്ളത്.കുടുംബനാഥന്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലാണ്. വാടക ക്വാര്‍ട്ടേഴ്‌സിലാണ് 3 മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.ഈ വര്‍ഷം രണ്ടാമത്തെ വീടാണ് സെവൻസ് ഗ്രൂപ്പ് കൈമാറുന്നത്. ഭാരവാഹികളായ ഷിബു കെ മുഹമ്മദ്,ഷക്കീര്‍ വാക്കത്തി,മുഹമ്മദ് അമീന്‍,ഇ.അലി, എം ഫൈസല്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
പുന്നയൂര്‍ക്കുളം പരൂർ സെവന്‍സ് ഗ്രൂപ്പ് നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ താക്കോല്‍ ദാനം നാളെ
