കേച്ചേരി:മിഖായേൽ ഗോൾഡ് ഏൻഡ് ഡയമണ്ട്സിന്റെ കേച്ചേരി ഷോറൂം പ്രശസ്‌ത സിനിമാതാരം സ്വാസിക വിജയ് ഉദ്ഘാടനം ചെയ്തു.ആശീർവാദ കർമ്മം വൈലത്തൂർ ഇടവക വികാരി
ഫാ.വർഗ്ഗീസ് പാലത്തിങ്കൽ,ഫാ. ബിജു ഇടയലയകൂടിയിൽ എന്നിവർ നിർവഹിച്ചു.മിഖായേൽ ഗ്രൂപ്പ് ഫൗണ്ടർമാരായ ജോസ് മിഖായേൽ,റോസി എന്നിവർ ഭദ്രദീപം കൊളുത്തി.ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനിൽ ആദ്യ വിൽപനയുംഡയമണ്ട് സെക്ഷൻ ഉദ്ഘാടനം ശിവജി ഗുവരുവായൂരും നിർവ്വഹിച്ചു.മിഖായേൽ ഗ്രൂപ്പ് ചെയർമാൻ ബാബു ജോസ് അദ്യക്ഷത വഹിച്ച ചടങ്ങിൽവടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് നമ്പീൽ എൻ എം കെ,
വാർഡ് മെമ്പർ വി.സി സജിത്ത്,
വ്യാപാരി വ്യവസായി കേച്ചേരി യൂണിറ്റ് പ്രസിഡണ്ട് പി കെ ജയിംസ്, ഡയറക്ടർമാരായ ലിസി ബാബു,എഡ് വിൻ,റോയ് പാലത്തിങ്കൽ,ടി.എ ബാബു. ലിയോ ടോണി,ബാലൻസ്, ഷെറോൻ ആലപ്പാട്,ടെൽമ ബേബി എന്നിവർ പങ്കെടുത്തു.ചടങ്ങിൽ പങ്കെടുത്തവരിൽ നിന്നുംതിരഞ്ഞെടുക്കപ്പെട്ട
ഡയമണ്ട് റിങ്ങുകൾ പാവറട്ടി സ്വദേശി ഷീജ പോൾ,കേച്ചേരി സ്വദേശി അഭിത് എന്നിവർ സ്വന്തമാക്കി.ഉദ്ഘാടന ദിവസം പർച്ചേഴ്സ് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേർക്ക് ഡയമണ്ട് നെക്‌ളേസ് സമ്മാനമായി നൽകി.
ഗ്രുപ്പ് ഡയറക്ടർമാരായ ജോസ് പി.ഡി സ്വാഗതവും ഗോഡ് വിൻ ബാബു നന്ദിയും പറഞ്ഞു.ഗോൾഡ് എൻഡ് ഡയമണ്ട്സിൻ്റെ
വിപുലമായ ശേഖരവുമായി
സാധാരണക്കാരുടെ ഹോൾസെയിൽ ജ്വല്ലറിയായ മിഖായേൽ ഗോൾഡ് ഏൻഡ് ഡയമണ്ട്സ് പാവറട്ടിയിലും പ്രവർത്തനം തുടരുന്നു
മിഖായേൽ ഗോൾഡ് ഏൻഡ് ഡയമണ്ട്സിന്റെ ഷോറൂം കേച്ചേരിയിലും
