ചാവക്കാട്:മുഖ്യമന്ത്രി രാജിവെക്കുക,തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക,ആഭ്യന്തര വകുപ്പിലെ ക്രിമിനൽവൽക്കണം അവസാനിപ്പിക്കുക,
വിലക്കയറ്റം നിയന്ത്രിക്കാൻ അടിയന്തിര നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെപിസിസി യുടെ ആഹ്വാന പ്രകാരം ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മുനിസിപ്പൽ ചത്വരത്തിൽ നിന്നും തുടങ്ങിയ പ പ്രകടനം ടൌൺ ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
തുടർന്ന് മണ്ഡലം പ്രസിഡന്റ് കെ.വി യൂസഫലിയുടെ അദ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ഗുരുവായൂർ നിയോജകമണ്ഡലം യുഡിഫ് കൺവീനർ കെ. വി ഷാനവാസ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.എസ് മുഹമ്മദ് സറൂഖ്,ഷോബി ഫ്രാൻസിസ്, നവാസ് തെക്കും പുറം,കെ.എസ് സന്ദീപ്,സി.പി കൃഷ്ണൻ,സി.കെ ബാലകൃഷ്‌ണൻ,എ.കെ മുഹമ്മദാലി,കെ.കെ ഹിറോഷ്, ഷുക്കൂർ കോനാരത്ത് എന്നിവർപ്രസംഗിച്ചു. ഇസ്ഹാക്ക് മണത്തല,ജമാൽ കുന്നത്ത്, ആർ.കെ നവാസ്,റൗഫ് ബ്ലാങ്ങാട് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
കോൺഗ്രസ് പ്രവർത്തകർ ചാവക്കാട് പന്തം കൊളുത്തി പ്രകടനം നടത്തി
