ഗുരുവായൂർ:ഏറെ കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ കെ-സ്മാർട്ട് പ്രവർത്തനം അടിമുടിതാളം തെറ്റിയതായി കേൺഗ്രസ്സ്. ഗുരുവായൂർക്കാർക്ക് ഏറെ ഫലപ്രദമായി പച്ചക്കറികൾ ലഭ്യമായിരുന്ന ഹോർട്ടി കോപ്പ് ശാഖ സ്വകാര്യ കച്ചവടക്കാർക്ക് വേണ്ടി നിർത്തലാക്കിയ ജനദ്രോഹ നടപടിക്കെതിര പ്രതിഷേധം സംഘടിപ്പിക്കാനും കെ-സ്മാർട്ട് പ്രവർത്തനം എത്രയും വേഗം സുഗമമാക്കണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി പ്രതിക്ഷേധ സമരപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ അർബൻ ബാങ്ക് ഹാളിൽ ചേർന്ന കൺവെൻഷൻ ഡി.സി.സി.സെക്രട്ടറി ടി.എസ്.അജിത് ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, മുൻ ബ്ലോക്ക് പ്രസിഡൻ്റ് ആർ.രവികുമാർ, യൂ ഡി എഫ് നിയോജക മണ്ഡലം കൺവീനർ കെ.വി.ഷാനവാസ്, ഗുരുവായൂരനഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ്, കൗൺസിലർമാരായ കെ.പി.എ.റഷീദ്, വി.കെ.സുജിത്ത്, ബ്ലോക്ക് ഭാരവാഹികളായ ശശി വാറണാട്ട്, പി.ഐ. ലാസർ, ബാലൻ വാറണാട്ട്. എം.കെ.ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്.കെ.കെ.രജ്ജിത്ത്, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രിയാ രാജേന്ദ്രൻ, ഗോപി മനയത്ത്, വി.കെ.ജയരാജ് എന്നിവർ സംസാരിച്ചു.ഫെബ്രു. 4 ന് തൃശൂരിൽ നടക്കുന്ന അഖിലേന്ത്യാ കോൺഗ്രസ്സ് പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെപങ്കെടുക്കുന്ന “മഹാസഭയിൽ ” 200- പേരെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.
Related Posts
ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു;ഗുരുതരമായി പൊള്ളലേറ്റ മക്കൾ ചികിത്സയിൽ
- Ramesh Chembil
- October 20, 2024
- 0
ഓയൂർ: ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു.റോഡുവിള കുണ്ടറ മുക്ക് വലിയ കോണത്ത് കൃഷ്ണവിലാസത്തിൽ വിനോദ് (47) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മക്കളായ മിഥുൻ (19),വിസ്മയ (13) എന്നിവർ […]
വടക്കേകാട് കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിൻ്റെ ശ്രമം; ഭക്തരുടെ വൻ പ്രതിഷേധത്തെ തുടർന്ന് അധികൃതർ പിൻവാങ്ങി
- Ramesh Chembil
- February 29, 2024
- 0
വടക്കേകാട്: കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ ശ്രമത്തെ ഭക്തർ നാമജപത്തോടെ തടഞ്ഞു. മാര്‍ച്ച് 11 ന് സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കാനിരിക്കെയാണ് ദേവസ്വം ബോർഡ് ക്ഷേത്രം പിടിച്ചെടുക്കാനുള്ള ശ്രമം […]
ഡി.വൈ.എഫ്.ഐ പന്നിത്തടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മരണ നടത്തി
- Ramesh Chembil
- January 30, 2025
- 0
എരുമപ്പെട്ടി : ഡി.വൈ.എഫ്.ഐ പന്നിത്തടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിത്തടം സെൻ്ററിൽ സ്റ്റാൻ്റ് ഫോർ സെക്കുലർ ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി ഗാന്ധി രക്ത സാക്ഷി ദിനത്തിൽ ഗാന്ധി സ്മരണ നടത്തി. ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി […]
